ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി:ഗോവിന്ദച്ചാമി ദയ അര്‍ഹിക്കുന്നില്ല സൗമ്യയുടെ അമ്മ

single-img
23 September 2016

soumya_murderസൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.സുപ്രീംകോടതി വിധിയില്‍ പിഴവുകളുണ്ടെന്നു കാണിച്ചാണ് ഹര്‍ജി
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെയുള്ള കൊലക്കുറ്റം ഒഴിവാക്കിയതു ചോദ്യംചെയ്ത് സൗമ്യയുടെ അമ്മ സുമത…സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഇന്നു നല്‍കും. കൊലക്കുറ്റം ഒഴിവാക്കിയതു തെറ്റായ നടപടിയെന്നാണ് ആല്‍ജോ കെ.ജോസഫ് മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്

സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്കു പങ്കില്ലെന്നു പറയാനാകില്ല. ഐപിസി 300ാം വകുപ്പിന്റെ സാധ്യത…പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ പറയുന്നു. കേസില്‍ സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ഗി ഹാജരാകും…കൊലക്കുറ്റത്തിനു പകരം, ഗുരുതരമായ മുറിവേല്‍പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325ാം വകുപ്പുപ്രകാരം ശിക്ഷാ നിയമത്തിലെ 325ാം വകുപ്പുപ്രകാരം ശിക്ഷിച്ചതു പിഴവാണ്. പ്രതിയുടെ ചെയ്തികളാണു സൗമ്യയുടെ മരണകാരണമായതെന്നതിനു മതിയായ തെളിവുകളുണ്ട്…അപ്പോള്‍ കൊലക്കുറ്റത്തിനുതന്നെ ശിക്ഷിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണു പ്രതി.ഗോവിന്ദച്ചാമി ഒരു കാലത്തും ദയ അര്‍ഹിക്കുന്നില്ല എന്ന് സൗമ്യസയുടെ അമ്മ പറഞ്ഞു.വിധി പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സൗമ്യയുടെ അമ്മ സുമതിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.