പാകിസ്താനും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം റദ്ദാക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം റഷ്യ തള്ളി;റഷ്യൻ സൈന്യം പാകിസ്താനിൽ

single-img
23 September 2016

54478523ഇസ്ലാമാബാദ് :പാകിസ്താനും റഷ്യയും ഒന്നിച്ചുള്ള ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് ഇന്ത്യയുടെ ആവശ്യത്തെ റഷ്യ നിരസിച്ചു. ലോക രാഷ്ട്രങ്ങളില്‍ നിന്നും പാകിസ്ഥാനെ ഒറ്റപെടുത്താനുള്ള ഇന്ത്യയുടെ ശ്രമമാണ് വിഭലമായത്. പാകിസ്താനും റഷ്യയും ഒന്നിച്ചുള്ള ആദ്യ സംയുക്ത ആയോധന ആയുധ പരിശീലനത്തിനായി റഷ്യന്‍ ആര്‍മി പാകിസ്ഥാനിലെത്തി. ശനിയാഴ്ച ആരംഭിക്കുന്ന പരിശീലനത്തില്‍ ഏകദേശം 200 റഷ്യന്‍ സൈനികര്‍ പങ്കെടുക്കും.

ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ പാകിസ്താനും റഷ്യയും ഒന്നിച്ചുള്ള ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപെട്ടിരുന്നു. എന്നാല്‍ റഷ്യ ഇത് നിരസിക്കുകയാണ് ഉണ്ടായത്. പരിശീലനം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും , സെപ്റ്റംബര്‍ 24ന് ഇത് നടക്കുമെന്നും റഷ്യയിലെ പാകിസ്താന്‍ അംബാസിഡര്‍ ഖാസി ഖലീലുള്ളാ പറഞ്ഞു.
‘ഫ്രണ്ട്ഷിപ്പ് 2016’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലനം ഒക്ടോബര്‍ 7 വരെ നീണ്ടു നില്‍ക്കും.