കുറ്റവാളിയുടെ മനസുള്ള പിണറായി സ്വന്തം പാര്‍ട്ടിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയാണ് നീതി നടപ്പാക്കുന്നതെന്ന് ചെന്നിത്തല

single-img
22 September 2016

pinarayi-chennithala

കണ്ണൂര്‍:കണ്ണൂരിലെ നരനായാട്ട് കണ്ട് മുഖ്യമന്ത്രി സന്തോഷിക്കുകയാണെന്നും, കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രമിനലുകള്‍ക്ക് വേണ്ടിയുള്ളതാണ്.
ഇരട്ടനീതിക്ക് തെളിവാണ് അസ്ലം വധക്കേസിന്റെ അന്വേഷണം വൈകുന്നതിലെ അനാസ്ഥക്ക് പിന്നില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു. യു.ഡി.എഫ്. സംസ്ഥാന നേതൃത്വം കണ്ണൂരില്‍ സംഘടിപ്പിച്ച സമാധാന സംഘമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി പിന്തുടരുന്നത് മോദിയുടെ പാതയാണ്. ബി.ജെ.പി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢ തന്ത്രമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മദ്യനയത്തില്‍ തനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല: അഭിമുഖത്തില്‍ താന്‍ പറഞ്ഞകാര്യങ്ങളെക്കെ വളച്ചെടിച്ചതാണ്. മുഖ്യമന്ത്രിക്ക് കുറ്റവാളിയുടെ മനസാണ്. ജില്ലയില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും 90 വയസുള്ള സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊല്ലം കടയ്ക്കലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാര്‍ കൈയ്യേറ്റം ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.