ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനു യാത്രക്കാരന് ലാത്തി കൊണ്ട് അടി: ദൃശ്യം പകര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.

single-img
22 September 2016

police-beatകാസര്‍കോട്: ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടര്‍ ഓടിച്ച യുവാവിന്റെ പിറകില്‍ ഇരുന്നു യാത്ര ചെയ്ത സുഹൃത്തിനെ പോലീസുക്കാരന്‍ ലാത്തി കൊണ്ട് അടിച്ചു. ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മുഹമ്മദ് ഖാലിദ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ബുധനാഴ്ച വൈകുന്നേരം 5.30നു ഒളപ്പ ജഗ്ഷനില്‍ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേരില്‍ പിന്നിലിരുന്നയാളെ പോലീസ് ലാത്തികൊണ്ട് അടിച്ചത്. ദൃശ്യം പുറത്ത് വന്ന വിവരം പോലീസുകാരന്‍ ഇന്ന് രാവിലെ എസ്‌ഐയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ നിര്‍ദേശപ്രകാരം ഖാലിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവം കൂടുതല്‍ വിവാദമായി. ഭാഗ്യം കൊണ്ടാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപെടാതെ ഇരുന്നത്. ഇല്ലെങ്കില്‍ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു വന്‍ അപകടം ഉണ്ടായേനെ. ഖാലിദിനേ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെറ്റ് കണ്ടെത്തുകയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.