ഓണ്‍ലൈന്‍ പെണ്‍വാണിഭം: സഹോദരിയെ വിറ്റത് വന്‍ തുകയ്ക്ക്,ഒരു പ്രതി കൂടി അറ്റസ്റ്റില്‍

single-img
21 September 2016

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം കുമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ നിന്നും കഴിഞ്ഞദിവസം പിടികൂടിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ മറ്റൊരു പ്രതിയെ ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിനു പെണ്‍കുട്ടിയെ വിറ്റത് സഹോദരന്‍ തന്നെയെന്നു പോലീസ് വെളിപ്പെടുത്തി. ഇതിനായി വന്‍ തുകയും കൈപറ്റി എന്ന് പറഞ്ഞു.

സംഭവത്തില്‍ വൈറ്റില പൊന്നുരുന്നി ആനാതുരുത്തില്‍ ജോണി ജോസഫ് (അജി-42), ലോഡ്ജുടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി റെജി(32), മൈനാഗപ്പിള്ളി കടപ്പലാല്‍ ഭവനില്‍ മനീഷ് ലാല്‍(27) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയത്. പെണ്‍കുട്ടിയെ മോചിപ്പിച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് റിപ്പോണ്‍ നെ പോലീസ് ബാംഗ്ലൂരിലെ ഡോര്‍ ബസ്‌കി നൈസ് റോഡ് ഡൊനക്ലോലി കെങ്കരിയിലെ വാസ സ്ഥലത്തു നിന്നും പിടികൂടിയത്.

അഞ്ചു ദിവസത്തേക്കായിരുന്നു കൊച്ചിയിലെ സംഘത്തിന് റിപ്പോണ്‍ സഹോദരിയെ വിട്ടു നല്‍കിയിരുന്നത്. മുമ്പ് പിടിയിലായ പ്രതി അജി ജോണ്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് റിപ്പണുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി വിവരമുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായും പോലിസ് സംശയിക്കുന്നു.