തിരുവോണ ദിനത്തില്‍ ഓണപൊട്ടനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

single-img
20 September 2016

onappottan_mukham
നാദാപുരം: ഓണപ്പൊട്ടന്‍ ഹൈന്ദവ വിരുദ്ധമാണെന്നും പറഞ്ഞു കൊണ്ട് തിരുവോണദിനത്തില്‍ ഓണപ്പൊട്ടനായി എത്തിയ ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി പ്രണവ്, അനീഷ്, നന്ദു തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

പാരമ്പര്യമായി ഓണപൊട്ടന്‍ വേഷം ധരിക്കുന്ന മലയില്‍ വിഭാഗത്തില്‍ പെട്ട ആളാണ്‌ സജേഷ്. ഇത്രയും കാലം ഓണപൊട്ടന്‍ വേഷം ധരിച്ചപ്പോള്‍ തനിക് ഇങ്ങനെ ഒന്നും സംഭാവിചിട്ടില്ല എന്നാണു സജേഷ് പറയുന്നത്. ഓണപ്പൊട്ടനെ സ്വീകരിക്കരുതെന്ന വിലക്കുണ്ടായിരുന്നത് തനിക്ക് അറിവില്ലായിരുന്നു. ഒരു വീട്ടില്‍ വെച്ച് മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു അവര്‍. അരിയിട്ട് സ്വീകരിച്ചതിന് ശേഷം വീട്ടില്‍ കയറുമ്പോഴായിരുന്നു അവര്‍ പ്രശ്‌നമുണ്ടാക്കിയത് എന്നും സജേഷ് “ഇ-വാര്‍ത്ത”യോട് പറഞ്ഞു.

ആദ്യം പ്രശ്നം ഉണ്ടായപ്പോള്‍ ആ വീട്ടിലെ പ്രായമായ സ്ത്രീ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തതിനാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് ഇരുപതോളം വീടുകള്‍ കയറിയതിന് ശേഷം അത്തിയോട്ട് ക്ഷേത്രപരിസരത്ത് വെച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് സജേഷ് പറഞ്ഞു.

ഓണം വാമനജയന്തിയായി ആഘോഷിക്കാനുള്ള സംഘപരിവാറിന്റെ ശ്രമമാണ് ഓണപ്പൊട്ടനെതിരായ പ്രചരണത്തിനും ആക്രമണത്തിനും പിന്നിലെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയവും സജേഷിനുണ്ട്