ഇന്ത്യ നൗവിൻറെയും വേദാഗ്രാമിൻറെയും ആഭിമുഖ്യത്തിൽ “ഡാൻസിങ് വിത്ത് ഡ്രംസ് – ട്രാൻസ് “

single-img
20 September 2016

shobana-still

ഇന്ത്യ നൗവിൻറെയും വേദാഗ്രാമിൻറെയും ആഭിമുഖ്യത്തിൽ റയാൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റി (RNCC) നടത്തുന്ന “ഡാൻസിങ് വിത്ത് ഡ്രംസ് – ട്രാൻസ് ” എന്ന സാംസ്കാരിക നൃത്ത പരിപാടി തെന്നിന്ത്യൻ സിനിമ നടിയും നർത്തകിയുമായ പദ്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കും. ഒക്ടോബർ 15 നു ലണ്ടനിലും 16 നു അയിൽസ്ബറിയിലും 19 നു ലൈസ്സെസ്റ്ററിലുമായ് പരിപാടി നടക്കും.

ഇന്ത്യൻ സംസ്കാരത്തിൻറെ ഭാഗമായി ഭാരതനാട്യാത്തിൻറെയും നിരന്തരമായി മാറുന്ന വര്‍ണ്ണാഭമായ കാഴ്‌ച്ചകളുടെയും കാവ്യങ്ങളുടെയും താളത്തിന്റെയും ഒരു സംയുക്ത മിശ്രിതമാണ് ഡാൻസിങ് വിത്ത് ഡ്രംസ് – ട്രാൻസ്.
ഭഗവാൻ ശിവൻറെ മിത്തുകളുടെയും മഹാവിഷ്ണുവിന്റെ ദശാവതാര കഥയുടെയും മഗ്‌ദലന മറിയത്തിന്റെ കഥയുടെയുമെല്ലാം ദൃശ്യ ആവിഷ്കാരമാണ് ഈ നൃത്ത പരിപാടി, ഇന്ത്യൻ സംഗീതത്തെയും നൃത്തത്തെയും കലയെയും സ്നേഹിക്കുന്ന യു.കെ യിലെ ആരാധകർക്കായി രൂപപെടുത്തിയതാണ്‌.

പദ്മശ്രീ ശോഭനയോടൊപ്പം സംഗീതജ്ഞനും വാദ്യവിദഗ്‌ദ്ധനായ ശ്രീ ആനന്ദകൃഷ്ണൻ , സംഗീതജ്ഞനും ഗായകനുമായ ശ്രീ പാലക്കാട് ശ്രീ റാം ,കീബോര്ഡ് വിദഗ്‌ധ മിസ് പ്രിത്വി ചന്ദ്രശേഖർ, ഗായിക പ്രീതി മഹേഷ് , ഭരതനാട്യം നർത്തകി ശ്രീ വിദ്യ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും