സ്വത്തു തർക്കം: പാലക്കാട്ട് മധ്യവയസ്കനെ വീട്ടുകാർ കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തു.

single-img
19 September 2016

080625_crime_scene_murder_generic

പാലക്കാട്: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊല്ലപ്പെടുത്തി. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. പുതുപ്പരിയാരം സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ അഞ്ചാം തീയതിക്കുശേഷം മണികണ്ഠനെ കാണാനില്ലായിരുന്നു.

തുടർന്ന്,പൊലീസ് നടത്തിയ അന്വേഷണമാണു നടുക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് കൊണ്ട് വന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായി പരിശോധനകള്‍ നടത്തുകയാണ്.

കൊല്ലപ്പെട്ട മണികണ്ഠനു നാലു സഹോദരന്‍മാരുണ്ട്. ഈ സഹോദരങ്ങളെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ആരാണ് കൃത്യം നടത്തിയത്. ആരെല്ലാമാണ് സംഭവത്തില്‍ പങ്കാളികള്‍ തുടങ്ങിയ കാര്യങ്ങളെ പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.