ഏറെ സവിശേഷതകളുമായി ഐഫോൺ7പുറത്തിറങ്ങി,ഇന്ത്യയിൽ വില 62,000 രൂപ

single-img
8 September 2016

iphone-7-1170x608കാത്തിരിപ്പിനൊടുവിൽ ആപ്പിൾ ഐഫോൺ 7 പുറത്തിറങ്ങി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി രണ്ട് മോഡലുകൾ ആപ്പിൾ പുറത്തിറക്കി. . ഒക്ടോബര്‍ 7 നാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളാണ് ആപ്പിളിന്റെ ശ്രേണിയില്‍ ഏറ്റവും മികച്ചത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ഐഫോണ്‍ 7 , 7 പ്‌ളസ് ഹാന്‍ഡ്‌സെറ്റുകള്‍ 32 ജിബി, 128 ജിബി, 256 ജിബി എന്നി സ്‌റ്റോറേ് വെര്‍ഷനോടും വെള്ളി, സ്വര്‍ണ്ണം, റോസ് ഗോള്‍ഡ്, ബ്‌ളാക്ക് ജെറ്റ് ബ്‌ളാക്ക് എന്നീ നിറങ്ങളിലും ലഭിക്കും. മുമ്പ് വന്ന സ്‌പേസ് ഗ്രേയ്ക്ക് പകരമാണ് അലുമിനിയം കോട്ടിംഗുള്ള ജെറ്റ് ബ്‌ളാക്കും മിറര്‍ലെസ് ഫിനിഷ് വരുന്ന ബ്‌ളാക്കും വരുന്നത്. അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായുള്ള അപ്‌ഗ്രേഡ് പ്രോഗ്രാമുകളും ആപ്പിള്‍ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അമേരിക്കയില്‍ പ്രീ ഓര്‍ഡര്‍ തുടങ്ങുന്ന ആപ്പിള്‍ സെപ്തംബര്‍ 16 മുതല്‍ കയറ്റുമതി തുടങ്ങും.

പുതിയ ഫോണുകൾ രണ്ടു വലുപ്പത്തിലാണുള്ളത്. ദീർഘദൂര ഫോട്ടോകൾക്കായുള്ള ‘ഡ്യുവൽ ലെൻസ്” സിസ്റ്റം ആണ് ഐഫോൺ 7 പ്ലസിൻെറ ക്യാമറയിലുള്ളത്. എയർപോഡ്സ് എന്ന വയർലെസ് ഹെഡ്ഫോണും ചടങ്ങിൽ ആപ്പിൾ അവതരിപ്പിച്ചു.