അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഐ ഫോണ്‍ 7 :ഐ ഫോണ്‍ 7 ഇന്ന് പുറത്തിറങ്ങും.

single-img
7 September 2016

ad_185901948-e1445938825482

സ്മാർട്ഫോൺ പ്രേമികൾ വളരെക്കാലമായി കാത്തിരിക്കുന്ന ഐ ഫോണ്‍ 7 ഇന്ന് പുറത്തിറങ്ങും.

ആപ്പിളിന്റെ ഐ ഫോണ്‍ 7 ഇന്ന് പുറത്തിറങ്ങും. മറ്റു സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഒട്ടേറെ വ്യതസ്തതകള്‍ ഉള്ളതാണ് ആപ്പിളിന്റെ ഐ ഫോണ്‍ 7. ഐ ഫോൺ 6 ലേതു പോലെ 4 .7 ഇഞ്ചും 5 .5 ഇഞ്ചും വലിപ്പത്തിലുള്ള ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ ഇറങ്ങുക .ഡിസ്‌പ്ലൈ റെസല്യൂഷൻ ഇതിൽ കാര്യമായി വർധിപ്പിച്ചിട്ടുള്ളതിനാൽ നവീനമായ ദൃശ്യ മികവാണ് ഇതിലൂടെ അനുഭവവേദ്യമാകുന്നത്
ഐ ഫോണ്‍ 7ന്റെ മറ്റു സവിശേഷതകള്‍ ആണ്

1.ഐ ഫോണ്‍ 6ല്‍ സ്റ്റോറേജ് 16GB,32GB,64GB എന്നിങ്ങനെ ആണെങ്കില്‍ 7ല്‍ 32GB,128GB,256GB എന്നിങ്ങനെയാണ്.

2.. ഐ ഫോണ്‍ 6ന്റെ ക്യാമറയിലെ കുറവുകള്‍ പരിഹരിച്ചു കൊണ്ടാണ് ഇതിലെ ക്യാമറ നിര്‍മ്മിച്ചിരിക്കുന്നത്. പിൻ ക്യാമറ 16 എം ബി യും മുൻ ക്യാമറ 8 എംബി യുമാണ്.

3.ഐ ഫോണ്‍ 7ന്റെ വെരിയബിള്‍ എല്ലാം തന്നെ വാട്ടര്‍ റെസിസ്റ്റ് ആണ്. 30 മിനിറ്റ് വരെ വെള്ളത്തില്‍ കിടന്നാലും കുഴപ്പമില്ലാത്ത തരത്തിലുള്ള നിര്‍മാണം ആണ് ആപ്പിള്‍ നടത്തിയിട്ടുള്ളത്.

4.ഡ്യൂവൽ കോർ എ 10 പ്രോസസ്സർറും 3 ജി ബി റാമും ആണ് ഇതിലുള്ളത്

5.മറ്റു ഐ ഫോണുകളുടെ അതെ പോലത്തെ തന്നെ ഡിസൈന്‍ തന്നെ ആയിരിക്കും വീണ്ടും ഐ ഫോണ്‍ 7 സ്വീകരിക്കുക

6.പഴയ ഐ ഫോണുകളില്‍ ഉള്ളത് പോലെ ഒരു ഹോം ബട്ടന്‍ ഐ ഫോണ്‍ 7ല്‍ കാണില്ല.പകരം ടച്ച്‌ സെന്‍സിറ്റീവ് ആയ ബട്ടന്‍ ആയിരിക്കും, ഇതില്‍ ഫിംഗര്‍ പ്രിന്റ്‌ സ്കാനറും ഉണ്ടാകും.

7.രണ്ടു വ്യത്യസ്ത നിറങ്ങളില്‍ ആയിരിക്കും ഐ ഫോണ്‍ 7 വരുന്നത്. ഡാര്‍ക്ക് ബ്ലാക്കും പിയാനോ ബ്ലാക്കും. സ്പേസ് ഗ്രേ കളര്‍ ഉണ്ടാകാനും സാധ്യത ഉണ്ട്.