നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ്;മുഖ്യമന്ത്രിക്ക് നേരിട്ടാണു നോട്ടീസ് അയച്ചിരിയ്ക്കുന്നത്

single-img
31 August 2016

dogs_1

തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്.നായ്ക്കളെ കൊല്ലാനുള്ള
തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് നോട്ടീസ് അയച്ചു.
വൈല്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വകുപ്പുകള്‍ ചൂണ്ടിക്കാണിച്ചാണ് തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. വന്ധ്യംകരണമാണ് ഉചിതമായ മാര്‍ഗ്ഗമെന്നും തെരുവ് നായ്ക്കളെ കൊല്ലാതെ വന്ധ്യംകരിക്കാനുള്ള നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകണമെന്നും നോട്ടീസിൽ പറഞ്ഞിരിയ്ക്കുന്നു.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറിയും സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.