ഈ അമ്മേനേം ഭാര്യേനേം ഒരു വീട്ടില്‍ താമസിപ്പിക്കുന്നവന് സ്പെഷ്യല്‍ ജൂറി പുരസ്കാരമെങ്കിലും കൊടുക്കണം:ട്രെയിലറിലും വെറൈറ്റിയുമായി ഒരു മുത്തശ്ശി ഗദ ട്രെയിലര്‍ എത്തി.

single-img
31 August 2016

Oru-Muthassi-Gadha-2016-Malayalam-Movie-Trailer-Posterമലയാളത്തിൽ നിന്ന് ഒരു മുത്തശ്ശി നായികയായി എത്തുന്ന ജൂഡ് ആന്റണി ചിത്രം ഒരു മുത്തശ്ശി ഗദയുടെ ട്രെയിലർ പുറത്തിറങ്ങി.ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുത്തശ്ശിയെ ചുറ്റിപ്പറ്റിയുള്ള രസകരമായ കഥയാണ് പറയുന്നത്.

അജു വര്‍ഗ്ഗീസും കെ ടി എസ് പടന്നയിലും ചേര്‍ന്ന് അവതരിപ്പിക്കുന്ന രീതിയിലാണ് ട്രെയിലര്‍.

ജൂഡ് ആന്തണി ജോസഫ് തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍, ലെന, ധര്‍മ്മജന്‍, കുളപ്പുള്ളി ലീല, മനോജ് ഗിന്നസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേന്ദ്രകഥാപാത്രമായ മുത്തശ്ശി ഒരു പുതുമുഖമാണ്.