ജോലി സമയത്തുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ആഘോഷം ഇനി വേണ്ട;ജോലി സമയത്തെ ഓണാഘോഷം വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

single-img
31 August 2016

 

image_collashസര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്തെ ആഘോഷം വിലക്കി സര്‍ക്കാര്‍ ഉത്തരവ് . ആഘോഷങ്ങള്‍ ഒഴിവുസമയത്തേക്ക് ക്രമീകരിക്കണം. വകുപ്പ് മേധാവികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു .ജോലി സമയത്ത് ഓണാഘോഷം നടത്തരുതെന്ന് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. ഓഫീസ് സമയം കഴിഞ്ഞ് ഓണാഘോഷം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ജോലി സമയത്ത് പൂക്കളമിടുകയോ ഓണാഘോഷം നടത്തുകയോ ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഏത് ആഘോഷവും ഒൗദ്യോഗിക കൃത്യനിര്‍വഹണത്തെ ബധിക്കാത്ത തരത്തിലാണ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവട കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഓഫിസുകളില്‍ ജോലിസമയത്ത് ആഘോഷം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിച്ചാണ് പിന്നാലെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. പ്രതിഷേധം ഉയര്‍ന്നെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ ഇക്കാര്യം കര്‍ശനമായി പാലിക്കാനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.