കണ്ണൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നരനായാട്ട്

single-img
30 August 2016
unnamedകണ്ണൂര്‍: ഓണപരീക്ഷ തുടങ്ങിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള പാഠ പുസ്തകം വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് യു വിദ്യാര്‍ത്ഥികള്‍ ഡി ഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ഡി ഡി ഓഫീസിലെത്തിയ മാര്‍ച്ച് പോലീസ് ഉയര്‍ത്തിയ ബാരിക്കേഡ്  മറികടന്ന് ഠമുന്നോട്ട് പോവാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വിദ്യാര്‍ത്ഥികളെ ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. മാര്‍ച്ചിന് കെ എസ് യു മുന്‍ പ്രസിഡന്റ് സുധീപ് ജെയിംസ്, പ്രസിഡന്റ് പി പി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.