പെരുമ്പാവൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

single-img
30 August 2016

south-indian-bank.jpg.image.784.410
പെരുമ്പാവൂര്‍ വേങ്ങോലയില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം ഉണ്ടായത്. അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. എടിഎമ്മിന്റെ താഴത്തെ പാളി പൂര്‍ണമായും തകര്‍ത്ത നിലയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് കവര്‍ച്ചാ ശ്രമം നടന്നത്. എന്നാല്‍ ബാങ്കിന്റെ പ്രധാന ഓഫീസില്‍ ഇക്കാര്യം അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. എ.ടി.എമ്മിന്റെ മേല്‍ത്തട്ട് മാത്രമാണ് ഇളകിയതെന്നും പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.