വിദേശ ടൂറിസ്റ്റുകൾക്ക് ഉപദേശവുമായി കേന്ദ്ര മന്ത്രി;ഇന്ത്യയിലെത്തുന്ന വിദേശികള്‍ പാവാട ധരിക്കരുത്

single-img
29 August 2016

How-to-sew-a-Circle-Skirt

ന്യൂഡൽഹി∙ ഇന്ത്യയിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്നു കേന്ദ്രമന്ത്രി മഹേഷ് ശർമ. വിനോദസഞ്ചാരികൾ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ അവർ വിമാനത്താവളങ്ങളിൽ എത്തുന്ന സമയത്തു വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിമാനമിറങ്ങുന്ന വിദേശികള്‍ക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ ഒരു ലഘുലേഖ നല്‍കും. ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ ചെറിയ പാവാട ധരിക്കരുതെന്ന് വിദേശികളായ വിനോദസഞ്ചാരികളോട് നിര്‍ദ്ദേശിച്ചിക്കുന്നത്.

അവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ നിർദേശങ്ങൾ ലഘുലേഖയിലുണ്ടാകും. ചെറിയ നഗരങ്ങളിൽ തനിച്ചു യാത്ര ചെയ്യാതിരിക്കുക, ഇറക്കം കുറഞ്ഞ പാവാട ധരിക്കാതിരിക്കുക, സഞ്ചരിക്കുന്ന വാഹനത്തിന്റെ ചിത്രമെടുത്തു സുഹൃത്തിനു കൈമാറുക തുടങ്ങിയ നിർദേശങ്ങൾ ലഘുലേഖയിലുണ്ട്. വിവിധ സംസ്കാരങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ക്ഷേത്രങ്ങളിൽ പ്രത്യേക വസ്ത്രം ധരിച്ചു മാത്രമേ പ്രവേശിക്കാവൂവെന്നു നിബന്ധനയുണ്ട്. ഇതു മനസ്സിലാക്കിവേണം വിനോദസഞ്ചാരികൾ വസ്ത്രധാരണം നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു.