ഗതാഗത നിയമ ലംഘനം പിടികൂടാൻ ഡ്രോണുകളും;നിര തെറ്റിച്ച് വാഹനം ഓടിച്ച 15 ട്രക്ക് ഡ്രൈവര്‍ക്ക് പിഴ ചുമത്തി ഡ്രോണുകള്‍

single-img
29 August 2016

Drone_2990074f_2990087fഇനി ഗതാഗത നിയമ ലംഘനം പിടികൂടാൻ ഡ്രോണുകളും.പുനെ-മുംബൈ എക്‌സ്പ്രസ് ഹൈവെയില്‍ ഡ്രോണുകള്‍ ഗതാഗത നിരീക്ഷണം ആരംഭിച്ചു. ഇതിനോടകം നിര തെറ്റിച്ച് വാഹനം ഓടിച്ച 15 ട്രക്ക് ഡ്രൈവര്‍ക്ക് ഡ്രോണുകള്‍ പിഴ ചുമത്തി

മുംബൈ-പൂനെ എക്‌സ്പ്രസ് വെയില്‍ ഡ്രോണുകളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക് കേസര്‍ഖര്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. തുടരെയുള്ള അപകടങ്ങള്‍ കാരണം മുംബൈ-പൂനെ എക്‌സ്പ്രസ് വെയില്‍ ഗതാഗതം നിയന്ത്രിക്കുവാന്‍ ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലോനവാല മുതല്‍ ഖലാപുര്‍ ടോള്‍ പ്ലാസ വരെയുള്ള എക്‌സ്പ്രസ് വെ മേഖലകളിലാണ് ഡ്രോണുകളുടെ നീരിക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരകള്‍ തെറ്റിച്ച് നീങ്ങിയ 15 ട്രക്കുകളുടെ ആകാശ ദൃശ്യങ്ങളാണ് ഡ്രോണുകളിലൂടെ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഖലാപുര്‍ ടോള്‍ പ്ലാസയിലും ഉര്‍സ ടോള്‍ പ്ലാസയിലും നടത്തിയ പരിശോധനയില്‍ ട്രക്കുകളെ തിരിച്ചറിഞ്ഞ് പിഴ ചുമത്തുകയായിരുന്നെന്ന് പൂനെ മേഖല ഹൈവെ പൊലിസ് സുപ്രന്റിന്റ് അന്‍മോല്‍ താംബെ വ്യക്തമാക്കി.
മുംബൈ-പൂനെ എക്‌സ്പ്രസ് വെയില്‍ നടത്തുന്ന ഡ്രോണുകൾ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടൽ പരീക്ഷണം വിജയിച്ചാൽ രാജ്യത്താകമാനം തന്നെ സമീപഭാവിയിൽ ഡ്രോണുകളെ നിയമ ലംഘനം പിടികൂടാൻ നിയോഗിച്ചേക്കും