ഫേസ്ബുക്ക് ലൈവ് ദുരന്തമായി;സാഹസിക ചാട്ടം ഫേസ്ബുക്ക് ലൈവിൽ പോസ്റ്റ് ചെയ്യവേ പൈലറ്റ് മരിച്ചു

single-img
29 August 2016

451050b942a91c93bf64ffb87b629d53

സെൽഫി ദുരന്തങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവും ദുരന്തമാകുന്നു. ആല്‍പ്‌സ് മലനിരയില്‍ നിന്നുള്ള ചാട്ടം ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്യുന്നതിനിടെ പൈലറ്റ് മരിച്ചു. ഇറ്റാലിയന്‍ വിങ് സ്യൂട്ട് പൈലറ്റായ ആര്‍മിന്‍ ഷ്മീഡര്‍(28) എന്നയാളാണ് ചാട്ടത്തിനിടയില്‍ അപകടത്തില്‍ പെട്ട് മരിച്ചത്. ഇന്ന് നിങ്ങള്‍ എന്നോടൊപ്പം പറക്കൂയെന്ന് പറഞ്ഞുകൊണ്ടാണ് ആര്‍മിന്‍ സാഹസിക ചാട്ടത്തിനൊരുങ്ങിയത്.

സംപ്രേഷണം ചെയ്ത വീഡിയോയില്‍ ചാട്ടത്തിനായി തയാറെടുക്കുന്ന ആര്‍മിനെ ദൃശ്യമാണ്. ആര്‍മിന്‍ മലനിരയില്‍ നിന്നു ചാടി നിമിഷങ്ങള്‍ക്ക് ശേഷം അപകടത്തില്‍ പെടുകയായിരുന്നു.

ലോകത്ത് എവിടെയുള്ളവർക്കും ലൈവായി തങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണു ഫേസ്ബുക്ക് ലൈവ്.