വടക്കൻ സെൽഫിയിലെ അഭിനയം കണ്ട് അഭിനയം നിർത്താൻ പലരും പറഞ്ഞതായി മഞ്ജിമ

single-img
29 August 2016

14138483_591058451102861_1377966628_n‘ഒരു വടക്കന്‍ സെല്‍ഫി’സിനിമയുടെ ക്ലൈമാക്‌സ് രംഗം കണ്ടിട്ട് ഇനി അഭിനയിക്കരുതെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നടി മഞ്ജിമ. തനിക്കും അണിയറപ്രവര്‍ത്തകര്‍ക്കും ക്ലൈമാക്‌സ് സീനിലെ അഭിനയത്തില്‍ പൂര്‍ണതൃപ്തി ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രേക്ഷകര്‍ മറ്റൊരു രീതിയിലാണ് അതിനെ കണ്ടതെന്നും മഞ്ജിമ പറഞ്ഞു.

Support Evartha to Save Independent journalism

ബാലതാരമായി സിനിമാ ലോകത്തെത്തിയ മഞ്ജിമയുടെ നായികയായുള്ള വരവായിരുന്നു ഒരു വടക്കന്‍ സെല്‍ഫി.ഒരു വടക്കന്‍ സെല്‍ഫിയിലെ മഞ്ജിമയുടെ വികാരഭരിതമായ രംഗങ്ങൾ വളരെ മോശമായാണു പ്രേക്ഷകർ വിലയിരുത്തിയത്.ട്രോൾ ഗ്രൂപ്പുകളിലടക്കം മഞ്ജിമയ്ക്ക് ഇതിന്റെ പേരിൽ ഒട്ടനവധി പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു