‘കുട്ടിപ്പട്ടാളം’ കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന പരാതിയിൽ നടപടി;ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെത്തുടർന്ന് ‘കുട്ടിപ്പട്ടാളം’ പരിപാടി നിര്‍ത്തി

single-img
29 August 2016

20_6_Kutty Pattalam_556x302-1ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യുന്ന സൂര്യ ടിവിയിലെ “കുട്ടിപ്പട്ടാളം” കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയെ പരിഹസിക്കുകയും കുട്ടികളെ മാനസിക പീഡനത്തിനു വിധേയമാക്കുകയും ചെയ്യുന്നെന്ന പരാതിയിൽ നടപടി.കമ്മീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. .വളാഞ്ചേരി സ്വദേശി ഹാഷിം കൊളംബനാണു ബാലാവകാശ സംരക്ഷണ കമ്മീഷനു പരാതി നൽകിയിരുന്നത്.

ഗുണപരമായ മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ ചാനലിന് കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിനു ഇട നൽകുമെന്നും.കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസവശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണു ഇത്തരം പരിപാടികൾ നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നാല് തവണയാണ് തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട് കമീഷന്‍ സിറ്റിങ് നടന്നത്. അവസാന സിറ്റിങ്ങില്‍ എതിര്‍ഭാഗവും ഡി.വി.ഡികള്‍ കൊണ്ടുവന്നിരുന്നു. ഇവയും പരിശോധിച്ച കമീഷന്‍, മാനസിക പീഡനം നടക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലത്തെി. ഇതിനിടെ ചൈല്‍ഡ് സൈക്കോളജിസ്റ്റിന്‍െറയും സൈക്യാട്രിസ്റ്റിന്‍െറയും അഭിപ്രായവും ആരാഞ്ഞു.

ചാനല്‍ അധികൃതര്‍ യൂ ടൂബില്‍ അപ്ലോഡ് ചെയ്ത എപ്പിസോഡുകളും പിന്വലിച്ചിട്ടൂണ്ട്.