ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്;സുരക്ഷ സര്‍ക്കാര്‍ ഒരുക്കണം

single-img
26 August 2016

haji-ali-__012916063_146185147980_650x425_042816072149

മുംബൈ: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പള്ളിക്ക് അകത്തെ കോവിലില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിനും കോടതി നിര്‍ദേശം നല്‍കി. ഹാജി അലിയില്‍ പ്രവേശനം നിഷേധിക്കുന്ന ദര്‍ഗാ അധികൃതരുടെ നിലപാടിനെതിരേ മുസ്ലിം വനിതാ സംഘടനയായ ഭാരത മുസ്ലിം വനിതാ ആന്ദോളന്‍ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് കോടതിയുടെ ഉത്തരവ്.
ചരിത്രപരമായ വിധിയാണ് മുംബൈ ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഹര്‍ജിക്കാരിയായ സാക്കിയ പ്രതികരിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ഹാജി അലി ട്രസ്റ്റിന് അധികാരമില്ലെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.