തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി;അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ല.

single-img
26 August 2016

maneka-gandhi759
തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം നായ്ക്കളെ വന്ധ്യംകരിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചത് ദൗർഭാഗ്യകരമാണ്.
മാംസവുമായി പോകുമ്പോൾ നായ്ക്കൾ അവരെ കടിച്ചുകൊന്നതെന്ന് പറഞ്ഞിട്ടില്ല. നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നത് വലിയ പ്രശ്നമാണെന്നും അത് പ്രായോഗികമല്ലെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.