അക്രമകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലും

single-img
23 August 2016

street-dogs2

തിരുവനന്തപുരം: അക്രമകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലുമെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൃഗഡോക്ടറുടെ സാക്ഷ്യപത്രം കൂടി പരിഗണിച്ചായിരിക്കും നായ്ക്കളെ കൊല്ലുക. നായ്ക്കളെ വന്ധ്യംകരിക്കുന്നത് ഈ വർഷം മാത്രം നടത്തി അവസാനിപ്പിക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. മൂന്ന് വർഷം തുടർച്ചയായി വന്ധ്യംകരണം നടത്തിയാൽ മാത്രമെ ഫലം ലഭിക്കുകയുള്ളൂ.

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ വേണം. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടുദിവസമെങ്കിലും പരിചരിക്കേണ്ടതായും വരും. ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിച്ചില്ലെങ്കില്‍ അവസാന വര്‍ഷ വെറ്റിനറി വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമോയെന്നും പരിശോധിച്ച് വരികയാണ്. മൂന്ന് ബ്ലോക്കുകളില്‍ ഒരു വന്ധ്യംകരണ യൂണിറ്റ് എന്ന തരത്തിലാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.