അൽഫോൻസ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു

single-img
17 August 2016

Alphons-Kannanthanam45ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിയമന ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയില്‍ വൈകാതെ അല്‍ഫോണ്‍സ് ചുമതലയേല്‍ക്കും.

പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളുടെ പൊതു തലസ്‌ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്ട്രേറ്റർക്ക്. പഞ്ചാബ് ഗവർണർക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. കാഞ്ഞിരപ്പള്ളി എംഎൽഎ, കോട്ടയം കളക്ടർ, ഡൽഹി വികസന അഥോറിറ്റി കമ്മീഷണർ എന്നീ നിലകളിൽ കണ്ണന്താനം തിളങ്ങിയിട്ടുണ്ട്.

 

ഐ.എ.എസ് പദവി ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. നിതിന്‍ ഗഡ്കരി ബി.ജെ.പി അധ്യക്ഷനായിരിക്കെയാണ് അല്‍ഫോന്‍സ് കണ്ണന്താനം പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ എത്തുന്നത്.