കശ്മിരില്‍ വീണ്ടും ഭീകരാക്രമണം, മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

single-img
17 August 2016

Srinigar_2507965b

ജമ്മു കാഷ്മീരിലെ ബാരമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ സുരക്ഷാസേനയിലെ മൂന്നു പേർ കൊല്ലപ്പെട്ടു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സൈനികരും ഒരാൾ പോലീസുകാരനുമാണ്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ശക്‌തമാക്കിയതായി സൈന്യം അറിയിച്ചു.

ഇതിനിടെ കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് കോടികള്‍ ഒഴിക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലനിര്‍ത്താന്‍ പ്രതിഷേധകര്‍ക്കിടയില്‍ ഇരുപത്തിനാലു കോടിരൂപയോളം നല്‍കിട്ടുണ്ടന്നണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കശ്മീരില്‍ പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജമാഅത്ത് ഇസ്ലാമി ദുക്രദന്‍ ഇ മില്ലറ്റ് എന്നീ ഭീകര സംഘടകളില്‍ നിന്നും പണം ലഭിക്കുന്നതായും സര്‍ക്കാരിന് വിവരം ലഭിച്ചു.