കായംകുളത്ത് നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തീവച്ചു

single-img
16 August 2016

maxresdefault (6)

തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടിത്തം. കായംകുളത്തുവച്ചാണു സംഭവം. ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. യാത്രക്കാരിലൊരാള്‍ ട്രെയിനിനു തീകൊളുത്തുകയായിരുന്നു.

എസി ബോഗിയോട് ചേർന്ന കംപാർട്ട്മെന്റിനാണ് തീവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അനസ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയ്ക്ക് 11.45 ഓടെയായിരുന്നു സംഭവം. ജനറൽ കംപാർട്ട്മെന്റിലെ ഒരു യാത്രക്കാരന്റെ ബാഗ് മോഷ്ടിക്കാൻ അനസ് ശ്രമിച്ചു. സംഭവം കണ്ട് ഇയാളെ ഓടിച്ചുപിടിക്കാൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്നതിനിടെ ഇയാൾ ട്രെയിനിന്റെ ബാത്ത്റൂമിൽ ഓടിക്കയറി. തുടർന്ന് കൈയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ബാത്ത്റൂം ചവിട്ടുത്തുറന്ന് ഇയാളെ പിടിക്കുകയായിരുന്നു. ഇയാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. തനിക്കൊപ്പം രണ്ടു പേർ കൂടിയുണ്ടെന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. തീപിടിച്ച ബോഗി വളരെ പെട്ടന്ന് ട്രെയിനിൽ നിന്നും വേർപെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് ട്രെയിൻ കായംകുളം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.