ഇറോം ചാനു ശര്‍മ്മിളയ്ക്കു ശേഷം മണിപ്പൂരിന്റെ ഉരുക്കുവനിതയാകാന്‍ രണ്ടു കുട്ടികളുടെ അമ്മയായ അറംബാം റോബിത ലീമ

 

RTR1HZYQ
മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിള നിരാഹാരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് 32 കാരിയായ വീട്ടമ്മ അറംബാം റോബിത നിരാഹാരസമരം തുടരാനായി മുന്നോട്ടെത്തി. രണ്ടു കുട്ടികളുടെ അമ്മയായ റോബിതയെ നിരാഹാരസമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വിവിധസംഘടനകള്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.
സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്(അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം ഓഗസ്ത് 9 -ന് അവസാനിപ്പിക്കുകയായിരുന്നു. മണിപ്പൂരിന്റെ മുഖ്യമന്ത്രിയാവുകയാണു തന്റെ ലക്ഷ്യമെന്ന് കോടതി പരിസരത്ത് തേന്‍ രുചിച്ച് 5757 ദിവസം നീണ്ടു നിന്ന ലോകചരിത്രത്തിലെ സമാനതകളില്ലാത്ത നിരാഹാര സമരം അവസാനിപ്പിച്ച് ശര്‍മ്മിള പ്രഖ്യാപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബിയെ താഴെയിറക്കാന്‍ 20 സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഞാന്‍ ക്ഷണിക്കുകയാണ്. മുഖ്യമന്ത്രിയായാല്‍ ആദ്യം ചെയ്യുക സൈന്യത്തിനു നല്കിയ സ്വേച്ഛാധികാരം എടുത്തുകളയുകയായിരിക്കും. കശ്മീരിലും അഫ്‌സ്പ പിന്‍വലിക്കണം. എനിക്ക് ഒരു സുരക്ഷയും വേണ്ട. മണിപ്പൂരിന്റെ ദേവതയെന്ന വിളി കേള്‍ക്കാന്‍ ഇനി ഞാനാഗ്രഹിക്കുന്നില്ല. ഒരു സാധാരണ മനുഷ്യയായി എനിക്ക് കഴിയണം.’ ഇറോം ശര്‍മിള പറഞ്ഞു.

2000 നവംബര്‍ രണ്ടിന് ഇംഫാലിലെ മാലോമില്‍ ബസ് സ്റ്റോപ്പില്‍നിന്ന 10 നിരപരാധികളെ അസം റൈഫിള്‍സ് അകാരണമായിവെടിവെച്ചു കൊന്നതിനെത്തുടര്‍ന്നാണ് അഫ്‌സ്പയ്‌ക്കെതിരേ ശര്‍മിള തന്റെ അനിശ്ചിതകാലനിരാഹാരം തുടങ്ങിയത്. അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ട ഈ സഹനസമരത്തോടെ 2005ല്‍ നൊബേല്‍ പുരസ്‌കാരത്തിനായി ശര്‍മ്മിളയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. മനുഷ്യാവകാശപോരാട്ടത്തിനു ദക്ഷിണകൊറിയ നല്കുന്ന ഗുവാന്‍ജു പുരസ്‌കാരം 2007ല്‍ ശര്‍മിളയ്ക്കു ലഭിച്ചു.

നിരാഹാരസമരം നടത്തിയതിന് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി നിരവധി തവണ ശര്‍മിളയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരുവര്‍ഷംവരെ തടവു ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെക്യൂരിറ്റി വാര്‍ഡിലാണു ശര്‍മിളയെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ 16 വര്‍ഷങ്ങളായി മൂക്കില്‍ ബലമായി ഘടിപ്പിച്ച കൂഴലിലൂടെ ആഹാരം ദ്രവരൂപത്തിലാക്കി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. സമരം അവസാനിപ്പിച്ചതില്‍ നിരവധി പേര്‍ ശര്‍മ്മിളയ്ക്കക്ക് അനുകൂലമായും പ്രതികൂലമായും രംഗത്തെത്തിയിടട്ടുണണ്ടട്.