നടി ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു

single-img
12 August 2016

Divya-Unni-Wedding-photos

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. “വനിത മാഗസിനു” നൽകിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്. അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയിരുന്നില്ല.
ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ അഭിമുഖത്തില്‍ പറയുന്നു. പലപ്പോഴും കൂട്ടുകാരോട് പോലും വേര്‍പിരിയുമ്പോള്‍ ഏറെ സങ്കടം അനുഭവിച്ചിരുന്നു. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നത് തനിക്ക് ഏറെ ദു:ഖം ഉണ്ടാക്കുന്നതായി ദിവ്യ അഭിമുഖത്തില്‍ പറയുന്നു.

2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. അവിടെ ദിവ്യാ ഉണ്ണിക്ക് സ്വന്തമായി ഒരു നൃത്തവിദ്യാലയവും ഉണ്ടായിരുന്നു