ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ ബരാക് ഒബാമയെന്ന് ഡൊണാള്‍ഡ് ട്രംപ്

single-img
11 August 2016

_88370372_hi031579121

ഇസ്‌ലാമിക് സ്റ്റേറ്റിന് രൂപം നല്‍കിയത് ബരാക്ക് ഒബാമയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ലിന്റണ്‍ സഹ സ്ഥാപകയാണെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ സണ്‍റൈസില്‍ നടന്ന റാലിയിലാണ് ട്രംപിന്റെ പ്രസ്താവന.

ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ ബാധിക്കുകയാണെന്നും ഔദ്യോഗികമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ ട്രംപ് സംയമനം പാലിക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നേരത്തെ ഉയര്‍ന്നു കഴിഞ്ഞിരുന്നു.അതിനിടേയാണു പുതിയ ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നത്.