എന്‍ഡിഎയിലേക്കില്ലെന്ന് ജോസഫ് വിഭാഗം;മുന്നണി ബന്ധം അനിവാര്യമാണെന്ന് പി.ജെ ജോസഫ്

single-img
11 August 2016

mani-joseph

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയുടെ നിലപാടുകളില്‍ വിയോജിപ്പുമായി ജോസഫ് വിഭാഗം. ഒരു കാരണവശാലും എന്‍ഡിഎയിലേക്കില്ല. മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ പിന്തുണയ്ക്കും. തങ്ങള്‍ക്കു പിന്തുണ നല്‍കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയം യാഥാര്‍ഥ്യമാണ്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

അതേസമയം കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിനാണു പ്രസക്തിയെന്ന മോൻസ് ജോസഫിന്റെ പ്രസ്താവനയെ അനുകൂലിച്ച് പി.ജെ.ജോസഫ്. മുന്നണി ബന്ധം കേരള കോൺഗ്രസസി(എം)നു അനിവാര്യമെന്നു പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. തൽക്കാലം ഒറ്റയ്ക്കു നിന്നു പാർട്ടിയെ ശക്തിപ്പെടുത്തും.

എല്ലാ മുന്നണികളോടും സമദൂരം പാലിക്കണമെന്ന നിലപാടിലാണ് കെ.എം.മാണി. തല്‍ക്കാലം ഒരു മുന്നണിയിലും അംഗമാകില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്നും മാണി അറിയിച്ചിരുന്നു.