ഷാഡോ പോലീസ് നടത്തിയ നീക്കത്തിൽ പിടികൂടിയത് ദമ്പതികൾ ചമഞ്ഞ് കഞ്ചാവ് വിൽപ്പന നടത്തിയ കാച്ചാണി പ്രിയയെ;കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പ്രിയ

single-img
9 August 2016

WhatsApp Image 2016-08-08 at 7.42.59 PM
തിരുവനന്തപുരം ജില്ലയിൽ സ്കൂളുകളും കോളജ് പരിസരങ്ങളില്‍ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേര്‍ പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു(34), കാച്ചാണി സ്വദേശി പ്രിയ(27) എന്നിവരാണു തിരുവനന്തപുരത്തു ഷാഡോ പോലീസിന്റെ പിടിയിലായത്. കഞ്ചാവു വില്‍പനക്കാരെ ലക്ഷ്യം വച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊഴുവന്‍കോട് ഭാഗത്തു നിന്നാണ് ബൈജുവും പ്രിയയും അറസ്റ്റിലായത്.

ദമ്പതിമാര്‍ ചമഞ്ഞു കാറില്‍ യാത്ര ചെയ്ത് ആവശ്യക്കാരെ ഫോണില്‍ വിളിച്ച് ബൈജു പറയുന്ന സ്ഥലത്ത് അവരെ എത്തിച്ച ശേഷം പ്രിയ വഴിയാണ് കഞ്ചാവ് കൈമാറിയിരുന്നത്. സംശയത്തിന് ഇടനല്‍കാത്ത രീതിയിലായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറഞ്ഞു.പോലീസ് പിടിയിലായപ്പോഴും ഇവർ പറഞ്ഞത് ദമ്പതികളാണെന്നായിരുന്നു

എക്‌സൈസിലും പോലീസിലും നിരവധി കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടകഞ്ചാവ് മൊത്തക്കച്ചവടക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പ്രിയയെന്നും പോലീസ് അറിയിച്ചു. ആള്‍ക്കാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ബൈജുവിനെ ഭര്‍ത്താവാക്കിയായിരുന്നു പ്രിയയുടെ യാത്ര.ഒന്നരക്കിലോയോളം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു