ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരന്റെ തലയ്ക്കടിച്ച പോലീസുകാരനേതിരേ കേസില്ല;പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് കംപ്ലയിന്റ് അതോരിറ്റി.

single-img
8 August 2016

13886418_1215059728525162_3843220403760692022_n

 

കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ല. ഗുരുതര പരിക്കേറ്റ സന്തോഷ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് കംപ്ലയിന്റ് അതോരിറ്റി വ്യക്തമാക്കി. മൂന്ന് ദിവസം കഴിഞ്ഞിട്ടും സംഭവത്തില്‍ കേസെടുക്കാത്തത് പൊലീസിന്റെ ഗുരുതരവീഴ്ചയാണ്. അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സന്തോഷ് ഫെലിക്‌സിന് പൊലീസ് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും പൊലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. അതേസമയം പൊലീസുകാരന്റെ അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. സന്തോഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും കേസ് ഒത്തു തീര്‍പ്പാക്കണമെന്ന് ചില പൊലീസുകാര്‍ ആവശ്യപ്പെട്ടെന്നും സന്തോഷിന്റെ പിതാവ് ഫെലിക്‌സ് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് എആര്‍ ക്യാംപിലെ പൊലീസുകാരനായ മാഷ് ദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകൾ തുടരുമ്പോഴും മർദ്ദിച്ച പോലീസുകാരനെതിരേ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനു ഇടയാക്കുകയാണു

Edit: ഹെല്‍മെറ്റ് പരിശോധനയ്ക്കിടയില്‍ യാത്രക്കാരനെ മർദ്ദിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസുകാരനെതിരേ കേസെടുക്കാത്തതിനെതിരേ പ്രതിഷേധം വ്യാപകമായതോടെ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മാഷ് ദാസിനെതിരെ ഇന്ന് കേസെടുത്തു.ഐപിസി 326 ചുമത്തി