കുട്ടികളുടെ ചിത്രമായ മഡ്മസയുടെ ട്രെയിലര്‍ എത്തി

single-img
6 August 2016

Mudmaza

ബാലതാരങ്ങളെ മാത്രം അഭിനേതാക്കളാക്കി ജയന്‍രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ മഡ്മസയുടെ ട്രെയിലര്‍ പുറത്തിറങ്ങി.കുട്ടികള്‍ക്കായി ഒരുക്കുന്ന ചിത്രത്തില്‍ ബാല താരങ്ങള്‍ മാത്രമേ വേഷമിടുന്നുള്ളു. അഗ്‌നി തീര്‍ത്ഥ്,അഭിനന്ദ്,ഹൃദയ്,പ്രണവ് ടി,രാഹുല്‍,സച്ചിന്‍,നിബിന്‍ മോഹന്‍,ഹരി മാധവന്‍, ആദിത്,നന്ദന,ഗ്രേസ് മേരി,ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന പ്രധാന ബാലതാരങ്ങള്‍.

 

ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന് അര്‍ത്ഥം.ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം.

പ്രശസ്ത ക്യാമറാമാന്‍ എം ജെ രാധാകഷ്ണന്റെ അസോസിയേറ്റ് ആയ അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാന രചന- കെ ജയകുമാറും, സംഗീതം – മോഹന്‍ സിത്താരയും നിര്‍വ്വഹിയ്ക്കുന്നു.