സ്വയം തീകൊളിത്തിയ ശേഷം പ്രണയിക്കുന്ന പെൺകുട്ടിയെ കെട്ടിപ്പിടിച്ച പൂവാലൻ മരിച്ചു;പെൺകുട്ടി ഗുരുതരാവസ്ഥയിൽ

single-img
2 August 2016

13705333_579049052303801_443238248_n

പുതുച്ചേരി: സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച പൂവാലന്‍ മരിച്ചു. പുതുച്ചേരിയിലാണ് സംഭവം. സെന്തില്‍ എന്ന 32കാരനാണ് സ്വയം തീകൊളുത്തിയ ശേഷം പതിനേഴുകാരിയെ കെട്ടിപ്പിടിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പുറത്ത് പോകുന്നത് വരെ വീടിനു പുറത്ത് കാത്തുനിന്ന സെന്തില്‍ സ്വയം തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പുണരുകയായിരുന്നു. വൈകുന്നേരത്തോടെ സെന്തില്‍ മരണത്തിന് കീഴടങ്ങി. 75 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സെന്തില്‍ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. നിരന്തരമായി ശല്യം ചെയ്തതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ സെന്തിലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.