ഹെൽമറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് മാത്രം പെട്രോൾ നൽക്കുന്ന പദ്ധതിക്ക് തുടക്കമായി

single-img
1 August 2016

Helmet_4_edited_2459040gഹെൽമറ്റില്ലെങ്കിൽ പെട്രോളില്ല പദ്ധതിക്ക് കൊച്ചിയിൽ തുടക്കം.പെട്രോളിന് ഹെൽമറ്റ് പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം കൊച്ചിയിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യം 15 ദിവസത്തെ ബോധവത്കരണ പരിപാടികൾ നടത്തിയശേഷം നിയമഭേദഗതിക്ക് ശേഷം നടപ്പാക്കിയശേഷം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് പെട്രോൾ പമ്പുകളിൽ ബോധവത്കരണ പരിപാടി നടത്തുന്നത്.ഹെൽമറ്റില്ലെങ്കിൽ പെട്രോൽ നൽകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്റെ ആദ്യ തീരുമാനമെങ്കിലും ഇതിന് നിയമപരിരക്ഷ ഇല്ലാത്തതിനാൽ ബോധവത്കരണ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഹെൽമറ്റ് ധരിക്കാനുള്ള ബോധവത്കരണ പരിപാടി വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനക്കാരെ ശിക്ഷയിൽ നിന്നൊഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു