‘പ്രേതത്തിനായി’ വിനീത് ശ്രീനിവാസന്റെ പെണ്‍ശബ്ദം

single-img
30 July 2016

maxresdefault

ജയസൂര്യ നായകനാകുന്ന ‘പ്രേതം’ത്തിലെ ഗാനം പുറത്തുവന്നു. ‘വിനീത് ശ്രീനിവാസന്‍ പാടിയ ‘ഒരുത്തിക്ക് പിന്നില്‍ പണ്ട്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തില്‍ വിനീത് പാടുന്നതാണ് ഈ ടൈറ്റില്‍ സോങിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

രസകരമായ രീതിയിലാണ് പാട്ടിന്റെ മേക്കിങ് നടത്തിയിരിക്കുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന സ്റ്റുഡിയോയില്‍ വിനീതിനും സംഗീത സംവിധായകന്‍ ആനന്ദ് മധുസൂധനനും സംവിധായകര്‍ രഞ്ജിത്ത് ശങ്കറിനും ഒപ്പം ജയസൂര്യ, ഷറഫുദ്ദീന്‍, അജു വര്‍ഗ്ഗീസ് എന്നിവരുമുണ്ട്.