പഠാൻകോട്ട് ഭീകരാക്രമണം: ആസൂത്രണം നടന്നത് പാക്കിസ്ഥാനിൽ;തെളിവുകൾ യു.എസ് ഇന്ത്യയ്ക്ക് കൈമാറി

single-img
30 July 2016

PM Modi does aerial survey of Pathankot Air Force baseന്യൂഡൽഹി ∙ പഠാൻകോട്ട് വ്യോമസേനാതാവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകൾ യുഎസ് ഇന്ത്യയ്ക്കു കൈമാറി. ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിൽ പാക്കിസ്ഥാനാണെന്നതിനുള്ള വ്യക്തമായ തെളിവുകൾ ഇക്കൂട്ടത്തിലുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ക്കാണു വിവരങ്ങൾ കൈമാറിയത്.

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാലു കൂട്ടാളികളുകമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങള്‍ അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. പഞ്ചാബ് പ്രവിശ്യയിലെ നാസിര്‍ ഹുസൈന്‍, ഗുജ്രന്‍ വാസല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയിലെ ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയൂം എന്നിവരുമായി കാഷീഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ വിവരങ്ങളാണ് രേഖയിലുള്ളത്. ഇയാള്‍ നടത്തിയ മറ്റ് ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്.