ആട് ആന്റണിയുടെ ശിക്ഷാവിധി പറയുന്ന കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

single-img
27 July 2016
ആട് ആന്റണി

ആട് ആന്റണി

കൊല്ലം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് പൊലീസ് കോൺസ്റ്റബിൾ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ആട് ആന്‍റണിയുടെ ശിക്ഷ വിധിക്കുന്നത്.

അതേസമയം, അഭിഭാഷകരുടെ നിലപാടിനെത്തുടര്‍ന്നു കോടതിപരിസരത്തു വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിവളപ്പിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതു ആവര്‍ത്തിക്കാതിരിക്കാന്‍ വന്‍ സുരക്ഷയാണു പൊലീസ് സ്വീകരിച്ചിട്ടുള്ളത്.