ടൈറ്റാനിയം അഴിമതി: വിജിലൻസ് പരിശോധന തുടങ്ങി

single-img
22 July 2016

titanium

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ് പരിശോധന തുടങ്ങി. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നേരിട്ടെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന. 2005–ൽ തിരുവനന്തപുരത്തെ ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്‌ഥാപിച്ചതിൽ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് അന്വേഷണം.2011ൽ ഇറക്കുമതി ചെയ്‌ത മലിനീകരണ നിയന്ത്ര ഉപകരണങ്ങളാണ് സംഘം പരിശോധിച്ചത്.