ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

single-img
22 July 2016

lawyers-clash-with-media-persons_ebde9c98-4e92-11e6-8d8d-a42edc5c5383

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതി മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനാണ് നിര്‍ദേശം നല്‍കിയത്.

കേരളത്തിൽ നടന്ന സംഭവങ്ങൾ ആശാവഹമല്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം ഉറപ്പാക്കുമെന്നും ടി.എസ് ഠാക്കൂർ പറഞ്ഞു.

സംഭവത്തെക്കുറിച്ച അന്വഷിക്കാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ എന്നിവര് തിരുവനന്തപുരത്തെത്തി. സുപ്രീം കോടതിയിലെ ജസ്റ്റിസ് സിറിയക് തോമസിനായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.