ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം:ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

single-img
21 July 2016

lawyers-clash-with-media-persons_ebde9c98-4e92-11e6-8d8d-a42edc5c5383ഹൈക്കോടതി വളപ്പിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിനും ആക്ടിംഗ് ചീഫ് ജസ്റ്റിസിനും ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ നിലപാട് അനുകൂലമെന്നാണ് സൂചന. ഉത്തരവ് ഉടനുണ്ടായേക്കും.

ഹൈക്കോടതിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് റിട്ട.ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനാണ് അഡ്വക്കേറ്റ്‌ ജനറല്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിലൂടെ സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു വരുമെന്നും തെറ്റു പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ.ജി. പ്രതീക്ഷ പ്രകടിപ്പിച്ചു.