വിട്ടുവീഴ്ചയില്ലാതെ ഡൽഹി ഹരിത ട്രൈബുണൽ കോടതി; പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ എത്രയും വേഗം നിരത്തിൽ നിന്നും നീക്കണം

N_9601_16452

പത്തു വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും എത്രയും വേഗം നിരത്തിൽ നിന്നു നീക്കണമെന്ന് ഡൽഹി ഹരിത ട്രിബുണൽ കോടതി.ഈ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച നടത്താൻ പാടില്ലെന്നും കോടതി സർക്കാരിനെ അറിയിച്ചു,പത്ത് വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളുടെയും രെജിസ്ട്രേഷൻ വിലക്കാനും കോടതി നിർദ്ദേശം നൽകി.
മറ്റു സംസ്‌ഥാനത്തു നിന്നും എത്തുന്ന പത്ത് വർഷം പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിപ്പിക്കാൻ പാടില്ല. പതിനഞ്ചു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഇതിനോടകം തന്നെ ഡൽഹിയിൽ നിരോധിച്ചിട്ടുണ്ട്.