ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി സിപിഎം ശോഭായാത്ര

single-img
19 July 2016
പിണറായിയെ അര്‍ജുനനായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച കണ്ണൂരിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ്

പിണറായിയെ അര്‍ജുനനായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച കണ്ണൂരിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ്

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി ശോഭായാത്ര സംഘടിപ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം.ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 24ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇത്തവണ ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്.കണ്ണൂരില്‍ മാത്രം 206 കേന്ദ്രങ്ങളിലാണ് സിപിഐഎം ശോഭായാത്ര നടത്തുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ഗുരുവിളംബരം പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 24 ചട്ടമ്പിസ്വാമി ദിനം മുതല്‍ 28ന് അയ്യങ്കാളി ദിനം വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടികള്‍ നടത്തുമെന്നാണ് സിപിഐഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.

പാര്‍ട്ടി അനുഭാവികളുടെയും പാര്‍ട്ടിക്കാരുടെയും മക്കളടക്കമുളളവരെ കൂടെനിര്‍ത്തി ആഘോഷങ്ങളുടെ മറവില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് രാഷ്ട്രീയമായ മുതലെടുപ്പ് നടത്തുന്നതിനെ ചെറുക്കാനായിട്ടാണ് സിപിഐഎം കണ്ണൂരില്‍ ശോഭായാത്ര സംഘടിപ്പിച്ചത്.അതാണു ഇത്തവണ സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നത്