‘കസബ’ സിനിമയിലെ സ്ത്രീ വിരുദ്ധ രംഗങ്ങൾ;മമ്മൂട്ടിയ്ക്കും നിർമാതാവിനും സംവിധായകനും കമ്മീഷന്‍ നോട്ടീസ്

single-img
19 July 2016

CnN3JDpWgAE2kOzനിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബക്കെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചിത്രത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍, നടന്‍ മമ്മൂട്ടി, നിര്‍മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സ്ത്രീവിരുദ്ധവും അശ്ലീലച്ചുവയുള്ളതും ധാരാളം ദ്വയാർത്ഥപ്രയോഗങ്ങളുള്ള സിനിമയിൽ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പാന്റ്‌സിന്റെ ബെൽറ്റിൽ പിടിച്ചു വലിച്ചുകൊണ്ട് മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രം സ്ത്രീപദവിയെ ഇടിച്ചുതാഴത്തുകയും അന്തസ്സിനു ഹാനിവരുത്തുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുന്ന രംഗമാണ് പരാതിക്കിടയാക്കിയത്. സിനിമയെപ്പറ്റി പൊതുവിലും മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വ്യാപകമായി ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ അവ പരിശോധിച്ചും കമ്മിഷനെ പ്രതിനിധീകരിച്ച് സിനിമ കണ്ട അംഗം നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയുമാണു തീരുമാനം.