ഇടമലക്കുടിയിൽ ഓരോ കുഞ്ഞും പിറന്നു വീഴുന്നത് ഭൂമിയിലെ നരകത്തിലേക്കാണ് .ഭക്ഷണമില്ല,വസ്ത്രമില്ല,കിടന്നുറങ്ങാൻ നല്ല കൂര പോലുമില്ല.വിശന്നു തളർന്ന ഉറങ്ങേണ്ടി വരുന്ന ഓരോ രാത്രികളുമാണ് പിന്നെ അവന്റെ ജീവിതം

single-img
15 July 2016

12814281_463160203877467_6280283679192324378_nഅടിസ്ഥാന സൗകര്യവും,പുരോഗതിയും വളർച്ചയുമെല്ലാം സ്വപ്നങ്ങളിൽ പേറി ഒരു നേരത്തെ അന്നത്തിനായി മുറവിളി കൂട്ടുന്ന ഒരു കേരളീയ ഗോത്ര വിഭാഗം.ഇടമലക്കുടി ,ഇന്നൊരു വിലാപമാണ്.
പെരുമഴയിൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് ഭക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടുകയാണ് ഇടമലക്കുടിയിലെ സാധുക്കൾ.ആദിവാസി ക്ഷേമത്തിനായി കോടികൾ ചില വഴിക്കുന്ന നമ്മുടെ നാട്ടിൽ ഇവരുടെ അതിജീവത്തിനായുള്ള ശബ്ദം ആരിലേക്കും എത്തിപ്പെടുന്നില്ല.മഴയോടൊപ്പം മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഇടമലക്കുടിയിലെ ആളുകൾക്ക് കുട്ടികൾക്ക് പുറത്തിറങ്ങുന്നതിന് പോലും തടസം സൃഷ്ടിക്കുന്നു.
28 കുടികളിലായി 2800 ഇൽ ഏറെപ്പേരാണ് ഇടമലക്കുടിയിൽ താമസിക്കുന്നത്.ഇതിൽ 22 കുടികളിലേക്കും ഒറ്റയടിപ്പാതകൾ മാത്രമാണ് യാത്രാമാർഗം.പരിമിതമായ തോതിലെങ്കിലും വാഹനങ്ങൾ കടന്നു ചെല്ലുന്നതു സൊസൈറ്റിക്കുടി വരെ മാത്രമാണ്.ഇവിടെനിന്ന് രണ്ടു മൂന്നു മണിക്കൂർ കൊടുങ്കാട്ടിലൂടെ യാത്രചെയ്താൽ മാത്രമേ മറ്റുകുടികളിലേക്കു എത്തിപ്പെടാൻ സാധിക്കു.വന്യമൃഗങ്ങളുടെ ശല്യം മൂലം ഈ വഴികളിൽ കൂടി അരിവിതരണം നടത്തണമെങ്കിൽ കിലോഗ്രാമിന് 12 രൂപ വീതം ചുമട്ടുകൂലി നൽകേണ്ട അവസ്ഥയാണുള്ളത്.ട്രൈബൽ ഡിപ്പാർട്ട്മെന്റ് നൽകിയിരുന്ന അരിയുടെ ചുമട്ടുകൂലി നിലച്ചതോടെ കുടികളിലേക്ക് അരി കൊണ്ടുപോകാൻ ഇവർക്ക് ശേഷിയില്ലാതായി.ഏതാണ്‌ ഇത്തവണ ഇടമലക്കുടിയെ കൊടും പട്ടിണിയിലേക്ക് തളച്ചിടുന്നു.വിഷപ്പാമ്പുകളുടെയും അട്ടകളുടെയും ശല്യം അതിരൂക്ഷമാണെന്നും ഇവർ പറയുന്നു.

കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തും ഏക ഗോത്ര വർഗ പഞ്ചായത്തുമാണ് ഇടമലക്കുടി. ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി കൊടും വനത്തിലാണ് ഈ ഗിരിവർഗ്ഗ മേഖല.രാജമല-പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ് സർവീസിലൂടെ പെട്ടിമുടി എന്ന സ്ഥലത്തെത്താൻ.ഇവിടെ നിന്നു കയറ്റവും ഇറക്കവുമുള്ള 21 കിലോമീറ്റർ ദുർഘടമായ വന പാതകളിലൂടെ ആനത്താരകളും പിന്നിട്ട കാൽ നടയായി കുറഞ്ഞത് 8 മണിക്കൂർ സഞ്ചരിച്ചു വേണം ഇടമലക്കുടി പഞ്ചായത്തിൽ എത്താൻ.

.
ഇടമലക്കുടിയിൽ ഓരോ കുഞ്ഞും പിറന്നു വീഴുന്നത് ഭൂമിയിലെ നരകത്തിലേക്കാണ് .ഭക്ഷണമില്ല,വസ്ത്രമില്ല,കിടന്നുറങ്ങാൻ നല്ല കൂര പോലുമില്ല.വിശന്നു തളർന്ന ഉറങ്ങേണ്ടി വരുന്ന ഓരോ രാത്രികളുമാണ് പിന്നെ അവന്റെ ജീവിതം .ആദിവാസി ക്ഷേമം അധികാരികളുടെ വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്നില്ലെങ്കിൽ അതിജീവനത്തിനായി ആ പാവങ്ങൾ സർക്കാർ ആലയങ്ങളുടെ മുൻപിൽ കൈകൂപ്പി നിൽക്കേണ്ടിവരില്ലായിരുന്നു ; പുറം ലോകവുമായി ബന്ധമില്ലാതെ തങ്ങളുടെ വിധിയെയും ശപിച്ചു് ജീവിതം തള്ളി നീക്കിലായിരുന്നു..

ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ കേരള ചെയർമാൻ റോണി വി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇടമലക്കുടിയുടെ ദുരന്തജീവിതം നേരിട്ടു മനസ്സിലാക്കി പുറം ലോകത്തെ അറിയിക്കുക ആയിരുന്നു
ബാലാവകാശകമ്മീഷൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്കു പരാതികൊടുത്തെങ്കിലും ഇടമലക്കുടിയുടെ അവസ്ഥ പൊതുജനം അറിയാൻ നാളുകൾ ഇത്രയും വേണ്ടിവന്നു.ഇവിടുത്തെ ജനത പരാതിയുമായി പലയിടത്തും കയറി ഇറങ്ങിയെങ്കിലും എല്ലാം ശരിയാകുമെന്ന പാഴ്‌വാക്കുമാത്രമാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായത് .ബാലാവകാശ കമ്മീഷൻ,വിദ്യാഭ്യാസ വകുപ്പ്,കെ എസ് ഈ ബി,വാട്ടർ അതോററ്ററി,ഡയറക്‌ടർ ഓഫ് പോലീസ്,വിജിലെൻസ് ആൻഡ് ആന്റികറപ്ഷൻ ഡിപ്പാർട്ടമെന്റ്,നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ,മിനിസ്റ്റർ ഓഫ് ട്രൈബൽ അഫയേഴ്‌സ്,വിദ്യാഭ്യാസ മന്ത്രി,പ്രധാനമന്ത്രിയുടെ ഓഫീസ്,ഈ നീളുന്ന പട്ടികയിലെ ഡിപ്പാർട്ടുമെന്റുകളിൽ ഇടമലക്കുടിയുടെ നിവേദനം ചുവപ്പു നടയിൽ കുടുങ്ങി കിടക്കുകയാണുണ്ടായത്.

ഇടമലക്കുടിയുടെ ദുരന്തജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അംഗങ്ങൾ.ഇടമലക്കുടിയുടെ നരകയാതന നേരിൽ കണ്ടതിന്റെ വേദനയിൽ നാട്ടിൽനിന്നും അരി സംഘടിപ്പിച്ചു ഇവിടേയ്ക്ക് എങ്ങനെയും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.ഇടമലക്കുടിയിലെ ജനങ്ങൾക്ക്‌ സുരക്ഷിതമായ ഒരു പുനരധിവാസമാണ് വേണ്ടത് അതിനായി ഗവൺമെന്റും ജനങ്ങളും കൈകോർക്കണം