ഓഫീസിൽ തെന്നി വീണു കമലാഹാസന്റെ കാലൊടിഞ്ഞു;ശസ്ത്രക്രിയ വേണ്ടിവന്നേക്കും

single-img
14 July 2016

341531102-kamal_6

ചെന്നൈ: വീഴ്ചയില്‍ പരിക്കേറ്റ് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്റെ കാലൊടിഞ്ഞതായി വിവരം‍. ചെന്നൈയിലെ ഓഫീസില്‍ ഇന്ന് രാവിലെ മുറിയില്‍ തെന്നി വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനു ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.