സുഡാനിലെ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട മോചന്‍’ ; ഹെര്‍ക്കുലീസ് 2 സി വിമാനം ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍.

single-img
14 July 2016

screen-11.13.38[14.07.2016]

ന്യൂഡല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട മോചന്‍’. വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ നേതൃത്വത്തില്‍ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 600 ഇന്ത്യക്കാരാണ് ദക്ഷിണ സുഡാനിലുള്ളത്. ഇതില്‍ 450 പേരും കലാപം രൂക്ഷമായ തലസ്ഥാനമായ ജുബയിലാണ് ഉള്ളത്.

ഹെര്‍ക്കുലീസ് 2 സി വിമാനം ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍. വ്യോമസേനയുടെ വലിയ വിമാനങ്ങളായ ഇവ ജുബയിലേക്ക് യാത്രയായിരിക്കുകയാണ്. ജുബ-കംപാല-തിരുവനന്തപുരം-ഡല്‍ഹി വഴിയാണ് ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കുന്നത്.

ദക്ഷിണ സുഡാനില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഇ മെയില്‍ വിലാസവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. [email protected] എന്നതാണ് വിലാസം. ഏതെങ്കിലും കാരണത്താല്‍ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ ലഭിക്കാതെ വരികയാണെങ്കില്‍ +211955589611, +211925502025, +211956942720, +211955318587 എന്നീ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ മതിയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.