ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകൻ

single-img
7 July 2016

 

B.A-Aloor
ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും ഇതേ അഭിഭാഷകനാണ് നിയമപോരാട്ടം നടത്തിയത്. അമീറുളുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിട്ടു വാങ്ങുന്നതിനും ഉച്ചയ്ക്ക് ശേഷം ജയിൽ സൂപ്രണ്ടിനെ സമീപിക്കുമെന്ന് ബി.എ. ആളൂർ പറഞ്ഞു. കോടതി നിയോഗിച്ച അഡ്വ. പി. രാജൻ പ്രതിയെ നേരിൽകണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു.

കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ അമീറുളിന്റെ അഭിഭാഷകനായ അഡ്വ. രാജനേയും താൻ കാണുമെന്ന് അഡ്വ. ബി.എ. ആളൂർ പറഞ്ഞുകേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളുമായി അടുപ്പമുള്ളവർ തന്നെ സമീപിച്ചതായി അഭിഭാഷകൻ പറഞ്ഞു.