ബുധനാഴ്ച ചെറിയ പെരുന്നാള്‍:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

single-img
5 July 2016

eid-mubarak-2016സംസ്ഥാനത്തെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പെരുന്നാള്‍ പ്രമാണിച്ച് നാളെ പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് സംസ്ഥാനത്തെ വിവിധ ഖാദിമാര്‍ അറിയിച്ചത്. ബുധനാഴ്ചത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് മുന്നോടിയായി വിശ്വാസികള്‍ ഫിത്തര്‍ സക്കാത്ത് നല്‍കി നോമ്പില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കൂടി പ്രായശ്ചിത്വം ചെയ്യും