ശബരിപീഠത്തിലെ വെടിവഴിപാട്പുര വനം വകുപ്പ് പൊളിച്ചുനീക്കി

single-img
5 July 2016

Sabarimala-Sannidhanam

ശബരിമല: ശബരി പീഠത്തിലെ വെടിക്കെട്ടുപുര വനം വകുപ്പ് പൊളിച്ചുനീക്കി.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വനം വകുപ്പിന്റെ ഈ നടപടി .എന്നാൽ ശബരി പീഠത്തിലേതു അനധികൃതമായ ഉപയോഗമാണെന്നും അതനുവദിക്കുകയില്ലന്നും വനം വകുപ്പ് അറിയിച്ചു. ഇരുപക്ഷവും നിലപാട് വ്യക്തമാക്കിയതോടെ ശബരിമലയിൽ വനം ദേവസ്വം വകുപ്പുകൾ തമ്മിലുള്ള വടം വലി മുറുകുകയാണ്.

ഞായറാഴ്ച്ചയാണ് ശബരിപീഠത്തിൽ വെടിവഴിപാടിനുള്ള സാമഗ്രികൾ വെച്ച ഷെഡ് നീക്കിയത് .വര്ഷങ്ങളായി വഴിപാട് നടത്തിവരുന്നത് ഇവിടെയാണ്,വനഭൂമിയിലാണ് ഇതു സ്ഥിതിചെയ്യുന്നത് .ഇത് നീക്കം ചെയ്തത് വനം വകുപ്പ് കാണിക്കുന്ന അവഹേളനമാണെന്ന്‌ ബോർഡ് അംഗങ്ങൾ പറയുന്നു.

ഇത്തരം കാര്യങ്ങൾ ബോർഡുമായി ആലോചിക്കണം. വിവരങ്ങൾ വനം മന്ത്രിയെ അറിയിച്ചിട്ടുണ്ട് .വനം വകുപ്പ് ഇത്തരം കാര്യങ്ങൾ തുടർന്നാൽ വനം വകുപ്പ് ആസ്ഥാനത്തേക്കു ബോർഡ് അംഗങ്ങൾ പ്രധിഷേധവുമായി എത്താൻ തീരുമാനിച്ചിരിക്കുകയാണ് .